Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Time In History

Kottayam

ച​രി​ത്ര​ത്തി​ലാ​ദ്യ​ം, അ​ടി​പൊ​ളി ആഘോ​ഷം ഇ​ന്ന്

ച​ങ്ങ​നാ​ശേ​രി: പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ ച​ങ്ങ​നാ​ശേ​രി ന​ഗ​രം ഒ​രു​ങ്ങി. നാ​ടും ന​ഗ​ര​വും ആ​ഘോ​ഷ​ത്തി​മി​ര്‍പ്പി​ലാ​ണ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം ഇ​ന്ന് ച​ങ്ങ​നാ​ശേ​രി​യി​ല്‍ അ​ര​ങ്ങേ​റും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​ക്കു​മു​മ്പി​ല്‍ പാ​പ്പാ​ഞ്ഞി​യെ ഉ​യ​ര്‍ത്തി​യ​ത് ആ​ഘോ​ഷ​ത്തി​ന് ആ​വേ​ശ​മാ​യി.

മീ​ഡി​യാ വി​ല്ലേ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷം എ​ല്‍സോ​ള്‍ ബോ​ണ്‍ ആ​നോ-2026 ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു​മു​ത​ല്‍ പാ​ലാ​ത്ര ബൈ​പാ​സി​ലെ ഡോ. ​ജോ​ര്‍ജ് പീ​ടി​യേ​ക്ക​ല്‍ മൈ​താ​നി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ട്ട​യം ജി​ല്ലാ​ക​ള​ക്ട​ര്‍ ചേ​ത​ന്‍ കു​മാ​ര്‍ മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ട്ടു​മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് മീ​ഡി​യ വി​ല്ലേ​ജ്, എ​ല്‍സോ​ള്‍ ഗ്രൂ​പ്പ്, തോ​പ്പി​ല്‍ ജൂ​വ​ല​റി, അ​ച്ചാ​യ​ന്‍സ് റെസ്റ്റ​റ​ന്‍റ്് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​വ​രെ ച​ങ്ങ​നാ​ശേ​രി​യു​ടെ പൂ​ര​മാ​യ മേ​ളാ​വേ​ശം ന​ട​ക്കും. ഏ​ഴി​ന് സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, എ​ട്ടു​മു​ത​ല്‍ ഒ​മ്പ​തു​വ​രെ ഡാ​ന്‍സ് പ്രോ​ഗ്രാം, ഒ​മ്പ​തു മു​ത​ല്‍ 12വ​രെ മ്യൂ​സി​ക്ക് ബാ​ൻ​ഡ്, 12ന് ​പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ള്‍.


സൗ​ഹാ​ർ​ദം വി​ളി​ച്ചോ​തു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം


6.30ന് ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട്ട്, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍മാ​ന്‍ ജോ​മി ജോ​സ​ഫ്, എ​ന്‍എ​സ്എ​സ് സെ​ക്ര​ട്ട​റി ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, എ​സ്എ​ന്‍ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, പു​തൂ​ര്‍പ്പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. അ​ബ്ദു​ള്‍ ഹ​മീ​ദ്, മീ​ഡി​യ വി​ല്ലേ​ജ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍, ബ​ര്‍സാ​ര്‍ ഫാ. ​ലി​പി​ന്‍ തു​ണ്ടു​ക​ളം, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ചാ​ള്‍സ് പാ​ലാ​ത്ര, എ​ല്‍സോ​ള്‍ ഗ്രൂ​പ്പ് എം​ഡി ടി​ന്‍സു മാ​ത്യു, തോ​പ്പി​ല്‍ ജൂ​വ​ല​റി ഉ​ട​മ മാ​ര്‍ട്ടി​ന്‍ ഫി​ലി​പ്പ്, അ​ച്ചാ​യ​ന്‍സ് റെ​സ്റ്റ​റ​ന്‍റ് ഉ​ട​മ സി​ല്‍ജി മൂ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.


ആ​ഘോ​ഷം ന​ഗ​ര​ത്തി​ന് ആ​വേ​ശ​മാ​കും


ച​ങ്ങ​നാ​ശേ​രി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പു​തു​വ​ത്സ​രാ​ഘോ​ഷം ച​ങ്ങ​നാ​ശേ​രി​ക്ക് പു​തു​മ​യാ​കും. സൗ​ഹാ​ര്‍ദം വ​ള​ര്‍ത്താ​നും മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും ആ​ഘോ​ഷം ഏ​റെ ഉ​പ​കാ​ര​പ്പെ​ടും. മ​ത-​സാ​മു​ദാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നേ​തൃ​ത്വം ന​ല്‍കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​കും.

-ജോ​ബ് മൈ​ക്കി​ള്‍ ച​ങ്ങ​നാ​ശേ​രി എം​എ​ല്‍എ 

ന​ഗ​ര​ത്തി​ന് പു​ത്ത​ന്‍ ഉ​ണ​ര്‍വ് പ​ക​രും

ച​ങ്ങ​നാ​ശേ​രി​യി​ല്‍ ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് അ​ഭി​മാ​ന​ക​ര​മാ​ണ്. പു​തു​വ​ത്സ​രാ​ഘോ​ഷം ന​ഗ​ര​ത്തി​നു പു​ത്ത​ന്‍ ഉ​ണ​ര്‍വ് പ​ക​രും. എ​ല്ലാ​വ​ര്‍ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ള്‍ നേ​രു​ന്നു.


-ജോ​മി ജോ​സ​ഫ് മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ 

 

ച​ങ്ങ​നാ​ശേ​രി സാം​സ്‌​കാ​രി​ക ത​നി​മ​യ്ക്ക് മാ​റ്റു​കൂ​ട്ടു​ന്ന ആ​ഘോ​ഷം


എ​ല്‍സോ​ള്‍ ബോ​ണ്‍ ആ​നോ 2026 പു​തു​വ​ത്സ​രാ​ഘോ​ഷം ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ​യ്ക്ക് മാ​റ്റു​കൂ​ട്ടും. ഒ​രു​മ​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷം കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍ക്കു​മൊ​പ്പം എ​ന്ന ആ​ശ​യ​മാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.


-ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ല്‍എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍
മീ​ഡി​യ വി​ല്ലേ​ജ്

 

Latest News

Up